Sunday, 23 September 2012

ചില നവോദയ കത്തുകള്‍ .....


ഞങ്ങള്‍ നവോദയയില്‍ പഠിക്കുന്ന സമയത്ത്  ഏറെ ഉപയോഗിക്കാറുള്ള ഒരു ആശയ വിനിമയ മാര്‍ഗം ആയിരുന്നു കത്തുകള്‍ . ഞങ്ങള്‍ ആറാം ക്ളാസ്സില്‍ ചേരുമ്പോ നവോദയയില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കത്തുകളെ തന്നെയാണ് എല്ലാവരും ആശ്രയിച്ചിരുന്നത് . അടുത്ത parents day  കു വരുമ്പോള്‍ കൊണ്ട് വരേണ്ട സാധനങ്ങള്‍ അക്കമിട്ടു നിരത്താനാണ് പലരും കത്തുകളെഴുതിയിരുന്നുള്ളതെന്നു പിന്നെ പ്രത്യേകം പറയേണ്ടതില്ലലോ.


ആറാം ക്ളാസ്സില്‍ നവോദയയില്‍ കാണുക മൂന്നു തരം ആണ്‍കുട്ടികളെയാണ്  (അന്നേരം പെണ്‍കുട്ടികളെ അധികം ശ്രദ്ദിക്കാന്‍ പറ്റിയില്ല ).
     1. സദാ സമയവും കരഞ്ഞു കൊണ്ടിരിക്കുന്നവര്‍ , ഇക്കൂട്ടര്‍ക്ക് നവോദയയില്‍ നിന്നും എങ്ങനേലും ഒന്ന് രക്ഷപ്പെട്ടാല്‍ മതി എന്നാ ചിന്ത മാത്രമാണ് . ഒരവസരം കിട്ടിയാല്‍ അവര്‍ തങ്ങളുടെ 'കരച്ചില്‍ കല ' ആരുടെ മുന്നിലും അവതരിപ്പിക്കും. ഇക്കൂടരുടെ അടുത്ത്  പല വലിയ ചോദ്യങ്ങളുടെയും ഉത്തരം കാണും . നമ്മള്‍ നമ്മുടെ അച്ഛനമ്മമാര്‍ക്ക് ഭാരമായത് കൊണ്ടാണോ ഇവിടെ കൊണ്ട് വന്നു ആക്കിയത് ? ,നവോദയ ബോംബ്‌ വച്ച് തകര്‍ക്കാന്‍ പറ്റിയ വഴികള്‍   , അടുത്ത 'പരെന്റ്സ്‌ ഡേ'ക്ക്  അല്ലെങ്കില്‍ അടുത്ത അവധിക്ക് എത്ര ദിവസങ്ങള്‍ ഉണ്ട്  എന്നിങ്ങനെയൊക്കെ പോകുന്നു അവരുടെ അടുത്ത്  നിന്ന് മാത്രം ഉത്തരം  കിട്ടുന്ന ചോദ്യങ്ങളുടെ നീണ്ട നിര. 
    2. നവോദയയില്‍ എത്തിപ്പെട്ടത്  തങ്ങളുടെ ഭാഗ്യമായി കാണുന്ന ആള്‍ക്കാരാണ് രണ്ടാമത്തെ വിഭാഗം . അവരാണെങ്കില്‍ ആദ്യത്തെ ദിവസം മുതല്‍ ജോളി ആണ്. ഒരു കുഴപ്പവും ഇല്ല. വീട്ടില്‍ നിന്ന് ദൂരെ ആണെന്നതോ കൂടെ ഉള്ളവരോകെ വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ്  എന്നതോ ഇക്കൂട്ടര്‍ക് ഒരു പ്രശ്നവുമില്ല . 
   3. മേല്‍പ്പറഞ്ഞ രണ്ടിലും പെടാത്തവരാണ്  ഇക്കൂട്ടര്‍ എന്ന് വിചാരിച്ചാല്‍ തെറ്റി . ഇവരും ആദ്യത്തെ വിഭാഗത്തില്‍ പെടുത്തേണ്ട ആള്‍ക്കാര്‍ തന്നെയാണ് എന്നാലും കരയാനും ബാക്കിയുള്ള ആള്‍ക്കാരുടെ മുന്നില്‍ തങ്ങള്‍ക്കു വിഷമം ഉണ്ടെന്നു കാണിക്കാനും ഇവര്‍ തയ്യാറല്ല. തങ്ങള്‍ക്ക് ഈ വക കാര്യങ്ങളൊക്കെ ഒരു മടിയും കൂടാതെ  കാണിക്കാന്‍ പറ്റിയ കമ്പനി ഇവര് നേരത്തെ തന്നെ ഉണ്ടാക്കി കഴിഞ്ഞിരിക്കും . അത് കൊണ്ട് തന്നെ എല്ലാ കരച്ചിലും പിഴിച്ചിലും പരമ രഹസ്യവുമായിരിക്കും. സത്യത്തില്‍ ഇവരാണ്  രണ്ടു വിഭാഗത്തിലും ഉള്ളവര്‍ .

ഈ മൂന്നു വിഭാഗത്തെയും കുറിച്ച് പറയാന്‍ കാരണങ്ങള്‍ ഉണ്ട് . ഇവര്‍ മൂന്നു കൂട്ടരും വീട്ടിലേക്ക്  എഴുതുന്ന കത്തുകള്‍ ഉള്ളടക്കത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തിയിരുന്നു.


ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന വൈശാഖ് എന്ന എന്റെ സുഹൃത്തിനെ മറക്കാന്‍ എനിക്ക് ഈ ജന്മത്തില്‍ കഴിയില്ല. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പല വലിയ ചോദ്യങ്ങളും  ഉള്ള ഒരു 'എന്‍സൈക്ളോപീഡിയ' ആയിരുന്നു എന്റെ ഈ പ്രിയ സുഹൃത്ത്‌ . ഇദ്ദേഹത്തിന്റെ കത്തുകള്‍ തുടങ്ങ്ന്നത് തന്നെ ഇങ്ങനെയാണ്. " എന്നെ ഭാരമായി കാണുന്ന അച്ഛനും അമ്മയും അറിയുന്നതിന്  നിങ്ങളെ മാത്രം ഓര്‍ത്ത്  ഇവിടെ കഴിയുന്ന നിങ്ങളുടെ മകന്‍ വൈശാഖ് എഴുതുന്നത്  " . പിന്നെയങ്ങോട്ട്  കുറെ ചോദ്യങ്ങളാണ് . 'അച്ഛനും അമ്മയ്കും ഞാനില്ലാത്ത വീട് എങ്ങനെ തോന്നുന്നു ? ഈ നരകത്തില്‍ എന്തിനാണ് എന്നെ കൊണ്ടിട്ടത് ?? ,ഞാന്‍ ഇത്രേം പെട്ടെന്ന് നിങ്ങള്ക്ക് ഭാരമായോ ??? ' എന്നിങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നിര. ചോദ്യങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ച്  question മാര്‍ക്കിന്റെ എണ്ണം കൂട്ടാനും ആശാന്‍ മറക്കാറില്ലായിരുന്നു. 
അടുത്ത പാരഗ്രാഫ് മുതല്‍ പിന്നെ നവോദയയിലെ കുറ്റങ്ങളും കുറവുകളുമാണ് . ഇവിടെ വെള്ളമി നല്ല ഭക്ഷണമില്ല , ഇസ്തിരി ഇട്ട കുപ്പായമില്ല അതില്ല ഇതില്ല അങ്ങനെ ഒരു നൂറു കൂടം ഇല്ലകള്‍ കഴിയുമ്പോ അവസാനം എഴുതുന്ന അവന്റെ ഒരു ട്രേഡ് മാര്‍ക്കു ഡയലോഗുണ്ട് 
 " ഇവിടെ ആകെ ധാരാളമായി ഉള്ളത് നിങ്ങളെ പിരിഞ്ഞിരിക്കുന്ന എന്റെ സങ്കടങ്ങളും പിന്നെ ഞാന്‍ പൊഴിക്കുന്ന കണ്ണുനീരും മാത്രമാണ് ". ഇത് കൊണ്ടൊന്നും ആശാന്‍ നിര്തില്ലാട്ടോ , കരഞ്ഞു കൊണ്ടാണ് കത്തുകള്‍ മൊത്തം എഴുതാറു , കരയുന്നതിന്റെ ഇടയ്ക്ക് ചില കണ്ണുനീര്‍ തുള്ളികള്‍ അവന്‍ കത്തെഴുതുന്ന inland ലേക്ക് വീഴ്ത്തും. ചുവന്ന മഷി  കൊണ്ട്  അതിനു ചുറ്റും വരയ്ക്കുകയും ചെയ്യും, അവസാനം അതിനെക്കുറിച്ചും എഴുതും . " ഞാന്‍ കരഞ്ഞപ്പോള്‍ വീണ കണ്ണുനീര്‍ തുള്ളികളും ഞാന്‍ ഈ കത്തിന്റെ ഒപ്പരം വട്ടമിട്ടു വച്ചിട്ടുണ്ട് . എന്നെ നിങ്ങള്‍ ഈ നരകത്തില്‍ നിന്നും തിരിച്ചു കൊണ്ട് പോകും എന്ന  പ്രത്യാശയോടെ സ്വന്തം."

ആഴ്ചയില്‍ രണ്ടും മൂന്നും  കത്തുകള്‍ വൈശാഖ് വീട്ടിലേക്കു അയക്കുമായിരുന്നു. അവന്റെ കത്തെഴുത്തിലെ പ്രാഗത്ഭ്യം കൊണ്ടോ അതോ അവന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കണ്ടിട്ടോ എന്തോ   അവനെ ആറാം ക്ളാസ്സു കഴിഞ്ഞപോഴേക്കും നവോദയ നിര്‍ത്തി പോകാന്‍ അവന്റെ രക്ഷിതാക്കള്‍ സമ്മതിച്ചു.

ഇനി മൂന്നാമത്തെ വിഭാഗത്തിന്റെ കത്തുകളെക്കുറിച്ച് പറയാം. നേരത്തെ പറഞ്ഞത് പോലെ പരമ രഹസ്യമായിട്ടായിരുന്നു ഇവരുടെ കത്തെഴുത്ത് . ഞാന്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളായതു  കൊണ്ട് ഈ കത്തുകളുടെ ഉള്ളടക്കത്തെ പറ്റിയും അറിയാന്‍ ഇടയായി . ആഴ്ചയില്‍ ഒരൊറ്റ കത്ത് മാത്രമേ ഇക്കൂട്ടര്‍ അയക്കുകയുള്ളൂ .  അറിയാവുന്ന സുപരിചിതമായ ശൈലിയില്‍ തന്നെ തുടങ്ങും. അടുത്ത ആഴ്ച വീട്ടില്‍ നിന്നും വരുന്ന ആള്‍ കൊണ്ട് വരേണ്ട പ്രധാനപ്പെട്ട സാധനങ്ങളുടെ കാര്യങ്ങളും ( eatable  item ഒഴികെ ഉള്ളതിന്റെ list ), നവോദയയിലെ ആ ആഴ്ചത്തെ പ്രധാന സംഭവങ്ങളും , തനിക്കുണ്ടായ നേട്ടങ്ങളും ( ഉണ്ടായെങ്കില്‍ മാത്രം ) എഴുതി ആദ്യത്തെ വലിയ പേജ് നിറയ്ക്കും. ഇത്രയ്മൊക്കെ എല്ലാ നവോദയ സുഹൃത്തുക്കള്‍ക്കും കാണിക്കുന്ന ഭാഗമാണ്.  ഇക്കൂട്ടര്‍  ഇത്രയേ എഴുതുകയുള്ളു എന്നാണു ബാകി ഗ്രൂപ്പിലെ ആള്‍ക്കാരുടെ വിചാരം . inland ന്റെ  അഡ്രെസ്സ് എഴ്തുന്ന പുറത്ത് ഒരു ഹാഫ് പേജ് ഉണ്ട് . ആ  പേജിലാണ്  ഇവരുടെ മൊത്തം രഹസ്യങ്ങളും. നവോദയ മടുക്കുന്നുവെന്നു എഴുതില്ലെങ്കിലും , വായിച്ചാല്‍  പക്ഷെ  അങ്ങനെ തോന്നും വിധം  സംഭവ ബഹുലമായിരിക്കും ആ പേജ് . Eatables കൊണ്ട് വരണം എന്ന് എഴുതുന്നതിനു പകരം 'ഇവിടത്തെ ഭക്ഷണം കഴിച്ചു മടുത്തു , ഒരു രുചിയുമില്ല ... വീട്ടിലെ ഭക്ഷണം കഴിക്കാന്‍ കൊതിയാവുന്നു' എന്ന് വരെ എഴുതുന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു .

ഇനി രണ്ടാമത്തെ വിഭാഗക്കാരുടെ കത്തുവിശേഷങ്ങളിലേക്ക് . ഇക്കൂട്ടര്‍ക്ക്  കത്തെഴുത്ത്  വളരെ  വിരളമായേയുള്ളു . അഥവാ എഴുതിയാല്‍ പിന്നെ അതൊരു കത്ത് തന്നെയായിരിക്കും. അടുത്ത പാരെന്റ്സ്‌ ഡേ കു കൊണ്ട് വരേണ്ട അപ്പവും , മുറുക്കും , കോഴിമുട്ട പുഴുങ്ങിയതും മുതല്‍ ഇല്ലാത്ത cleaning  duty  ചാര്‍ജ് എന്ന് പറഞ്ഞു സ്വന്തം കീശ നിറയ്ക്കാനുള്ള കാശ് വരെ ആ കത്തിനുള്ളില്‍ തിരുകി കയറ്റാന്‍ ഇവര്‍ മിടുക്കരായിരുന്നു. ഈ സാധനങ്ങല്‍ ഒക്കെ ഒപ്പിക്കാന്‍ നവോദയയെ അല്പം കുറച്ചു കാണിക്കാനും ഇവര്‍ മടിക്കാറില്ലായിരുന്നു . ആഴചയില്‍ മൂന്ന് പ്രാവശ്യം പുഴുങ്ങിയ കോഴിമുട്ട കിട്ടുന്നുണ്ടായിരുന്നപ്പോഴും അടുത്ത ആഴ്ച വരുമ്പോ കൊണ്ട് വരേണ്ട സാധനങ്ങള്‍ എന്ന് പറഞ്ഞു  ' കോഴിമുട്ട (പുഴുങ്ങിയത് ) - 5 എണ്ണം ' എന്ന് എഴുതാറുണ്ടായ രതീഷ്‌ കെ വി പിന്നീട് ഹോട്ടല്‍ മാനേജ്‌മന്റ്‌ കോഴ്സ് പഠിക്കാന്‍ പോയത് ചരിത്രം.


ഇത് മാത്രമായിരുന്നില്ല നവോദയയിലെ കത്തിടപാടുകള്‍ . ഞാനും എഴുതിയിട്ടുണ്ട് ഒരുപാട് സംഭവ ബഹുലമായ കത്തുകള്‍ . പക്ഷെ എല്ലാം ആഭ്യന്തര കത്തുകള്‍  ആയിരുന്നു. ആഭ്യന്തര കത്തുകള്‍ ആയതു കൊണ്ട് തന്നെ അവ ഭയങ്കര രഹസ്യ സ്വഭാവം വച്ച് പുലര്‍ത്തിയിരുന്നു. പക്ഷെ എന്ത് പറയാന്‍ , അതെല്ലാം  പരസ്യമായത് ഞാന്‍ അറിയുമ്പോഴേക്കും രണ്ടു  മൂന്നു ആഭ്യന്തര കത്തുകള്‍  ഞാന്‍ എഴുതിക്കഴിഞ്ഞിരുന്നു . ( ആ കത്തുകളുടെ ഉള്ളടക്കം അതാര്‍ക്കാണോ  എഴുതിയത്  ആ  ആളുടെ  സമ്മതം കൂടാതെ എഴുത്തുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട്  ഇവിടെ എഴുതാന്‍ ഒരു നിര്‍വാഹവുമില്ല എന്ന് വ്യസന  സമേതം അറിയിക്കട്ടെ. )

വേറെയും ഉണ്ട് ഞാന്‍ പിടിച്ച പല കത്തുകള്‍  . ബുക്ക്‌ കൈമാറാന്‍ എന്ന വ്യാചേന കത്തുകള്‍ കൈമാറ്റം നടാത്താറുണ്ടായിരുന്ന ചില ക്ളാസ്സ് മേറ്റ്സിന്റെ കഥകള്‍ . യുപിയില്‍ ഉണ്ടായിരുന്നപ്പോള്‍ മിസ്  ചെയ്ത ക്ളാസ്സുകളുടെ നോട്ട്സ്  എഴുതി എടുക്കാന്‍ എന്നും പറഞ്ഞു എപ്പോഴും ബുക്ക്‌ കൈമാറാറുള്ള എന്റെ ഒരു സുഹൃത്തിന്റെ ( പേര് പറയാന്‍ നിര്‍വാഹമില്ല ) വഴിവിട്ട നോട്ട്സ്  എഴുത്തില്‍ സംശയം തോന്നിയ ഞാന്‍ ഒരു ദിവസം കൈ മാറിയ നോട്ട് ബുക്ക്‌ തപ്പി നോക്കിയപ്പോ കിട്ടിയത്  വളരെ പരിഭവം പറയുന്ന ഒരു കാമുകിയുടെ പ്രണയ ലേഖനമാണ്.  "ഞാന്‍ തന്ന മോതിരം നീ കയ്യില്ലിട്ട് കണ്ടില്ലല്ലോ ... നാളെ അത് നിന്റെ വിരലില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ പിന്നെ നോട്ട് തരില്ല " എന്ന വാചകം ആ കത്തില്‍ കണ്ട ദിവസം രാത്രി വരെ ഞാന്‍ അതും ഓര്‍ത്തു ചിരിച്ചിരുന്നു . ആ രഹസ്യ കത്ത് കിട്ടിയത്  കൊണ്ട്  അവന്റെ ചിലവില്‍ കുറെ സമൂസ കഴിക്കാന്‍ പറ്റി . അവര്‍ പിണങ്ങിയ ഒരു ദിവസം എനിക്ക് സമൂസ വാങ്ങിത്തരാന്‍ വിസമ്മതിച്ച അവന്റെ അഹങ്കാരത്തിന് ഞാന്‍ പണിയും കൊടുത്തു എന്ന്പറയേണ്ടതില്ലല്ലോ .

കത്തുകളുടെ കാര്യം പറയുമ്പോ ഇതും കൂടി പറയാതെ എഴുതി നിര്‍ത്തിയാല്‍ അത് ശരിയാവും എന്ന് തോന്നുന്നില. എന്നെ യുപിയില്‍ പഠിപ്പിച്ച പ്രസന്നന്‍ സര്‍ എന്റെ ഒരു പ്രേമ  ലേഖനം ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് ഞാന്‍ ഈയടുത്താണ് അറിയുന്നത് . ഞാന്‍ 11th ല്‍  പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിക്ക് വേണ്ടി എഴുതിയ കത്തായിരുന്നു അത്. മൂന്ന് തരം  മഷി വരെ ഉപയോഗിച്ച് വളരെ കളര്‍ഫുള്‍ ആയി എഴുതിയ ആ കത്തില്‍ ഞാന്‍ എന്റെ പേര് വച്ചിട്ടുണ്ടായിരുന്നില്ല . അത് പേടി കാരണം ആയിരുന്നു എന്ന് പറയാതെ വയ്യ. നമ്മുടെ കഥാ നായികയ്ക്ക് കത്ത് കിട്ടുന്നതിനു മുന്‍പേ അത് വായിക്കാനുള്ള യോഗം പ്രസന്നന്‍ സര്‍ നു ആയിരുന്നു.( അതും സര്‍ ന്റെ ഡ്യൂട്ടിയില്‍പെടും എന്ന് പറയുന്നതാവും ശരി ) . എന്റെ പേര് എഴുതിയിട്ടില്ലരുന്നെങ്കിലും അന്ന് സര്‍ പറഞ്ഞ ഡയലോഗ്  ഇതായിരുന്നത്രേ " ഇത് എഴുതിയ ആളെ ഞാന്‍ നന്നായി അറിയും, ഈ ശൈലിയും ഹാന്‍ഡ്‌ റൈറ്റിങ്ങും ഇവിടെ രണ്ടു വര്ഷം മുന്പ് വന്നു പഠിച്ച ഒരു കുട്ടിയുടെതാണ് ( എന്നെ എന്നും എഴുതാന്‍ പ്രൊഹ്ത്സാഹിപ്പിക്കുകയും ഞാന്‍ എഴുതിയ കവിതകള്‍ തിരുത്തുകയും  ചെയ്തിരുന്ന സര്‍ നു എന്നെ കണ്ടു പിടിക്കാന്‍ പറ്റില്ല എന്ന് കരുതിയ ഞാന്‍ ആ മഹാ അധ്യാപകന്റെ മുന്നില്‍ തൊറ്റു  പോയത് ഞാന്‍ അരിഞ്ഞത് ഏറെ വൈകിയാണ് )
 കുറെ കാലത്തിനു ശേഷം സര്‍ ന്റെ നമ്പര്‍ കിട്ട്യപ്പോള്‍ ഒന്ന് വില്ക്കാമെന്ന് വിചാരിച്ചാണ് ഒരു മാസം മുന്‍പാണ്  ഞാന്‍ സര്‍ ന്റെ നമ്പര്‍ ഡയല്‍ ചെയ്തത് . എന്നെ മറന്നു എന്ന് വിചാരിച്ചാണ് ഞാന്‍ പേരും യുപിയില്‍ പോയ വര്‍ഷവുമോക്കെ പറഞ്ഞു തുടങ്ങിയത് . എല്ലാം  കേട്ട  ശേഷം സര്‍ പറഞ്ഞു " രജീഷ് ഇത്ര കഷ്ടപ്പെടുകയോന്നും വേണ്ട. ഇയാളുടെ ഹാന്‍ഡ്‌  റൈറ്റിംഗ് വരെ ഞാന്‍ മറന്നിട്ടില്ല ". ഒരു കത്ത് കാരണം ഞാനും സര്‍ ന്റെ  ഓര്‍മകളില്‍  നിറഞ്ഞു നില്‍ക്കുകയായിരുന്നു എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം ഏറെ വലുതായിരുന്നു.



Signed....... 4ever........





9 comments:

  1. Ishtappettu :-).
    Aa abhyanthara kathukalde visheshangal kudi paranjirunne kollayirunnu , vayanakaru kudum ;-). UP story eniyku puthiyoru arivayirunnu. Epozhenkilum aa tharangalde parichayapeduthane. 5 kozhimutta kalakki pakshe annoke avane kanda 2 ennathinulla capacity undenukudi parayillallo ;-).
    Vayichu orupadu chirichu , inim poratte ithupole orupadennam...

    Aish n ashee...kozhimuttede ennam kettapo eniyku pettenu maneeshem ariyundayum orma vannu. He he...

    ReplyDelete
    Replies
    1. Reena sathyam parayallo njanum athokeyanu orthath...ullale enikumoru para ethenkilum oru variyil undavum ennum pedichu...hmm..bhagyam athundayilla...:) Pinne enik athoke aloychitt serikum chiri varunnu..ariyunda enni vekkarullathum haha:):)... I miss those days..:(...

      Delete
  2. Nannayitundu K A. Veetilekkezhuthunna kathukal mathramalla.. thundu kadalasukall, adutha benchukalileku pass cheythu poyirunna kunju kathukalum nammude a divasangalude bhagamayirunnu... vilappetta souhridangalude kairekhakal.. I still have few of them... :)

    ReplyDelete
  3. innalathekkalum nannayi KA....really humourous...i was laughing thoughout....who is that samoosa friend...? abhyantharakkathile varikal kurachokke orkunnund....good job...

    ReplyDelete
  4. Kooduthal kathukalum navodaya visheshangalum para veypukalum oke vayikan eagerly waiting...:):)oru karyam KA ni madikand perukalum ulpeduthu...real name venamennilla nammal thanne nammude friendsinu itta nick names ndavile ath...gud ..

    ReplyDelete
  5. കിടിലനായിട്ടുണ്ട് ഭായ്... മലപ്പുറത്തായാലും ത്രിശൂരില്‍ ആയാലും നവോദയ നവോദയ തന്നെ... കത്തുകള്‍ എല്ലാം അധ്യാപകരുടെ സ്ക്രീനിങ്ങിനു വിധേയമാക്കുക എന്ന ദുഷിച്ച ആചാരം ഞങ്ങടെ നവോദയയില്‍ ഉണ്ടായിരുന്നു. ഈര്ക്കിലിന്റെ തുമ്പത്ത് ടാര്‍ പുരട്ടി തപാല്‍ പെട്ടിയില്നിന്ന് അതിവിദഗ്തമായി കത്തുകള്‍ പൊക്കുന്ന ഒരു വിരുതന്‍ ക്ളാസ്സ്മേറ്റ് എനിക്കുണ്ടായിരുന്നു. അങ്ങനെ പൊക്കുന്ന കത്തുകളിലെ വള്ളിയും പുള്ളിയും മാറ്റി തെറികത്താക്കി മാറ്റുകയായിരുന്നു പുള്ളിയുടെ ഇഷ്ട വിനോദം. ബ്ലോഗ് വായിച്ചപ്പോ ഇതെല്ലാം ഓര്‍ത്ത് പോയി.

    ReplyDelete
  6. Thank u Mahesh bhai.... If that screening was not there I would have published a book called " My love letters " ..... So thanks for the strict rules anyway.... :D

    ReplyDelete
  7. Enikkum ente navodaya ormakalil ozhichu kootan pattatha oru karyamanu ee kathukal...... lots and lots of memories are hidden in those letters... and the best part is that i have all the letters that i received from my sixth std (except some, which i had burnt coz of the grudge for the person who has sent it...but i regret that now coz dat were some of the sweetest letters i ever received). KA, actually u r a big inspiration for me to write a blog... Keep going ma frend.....

    ReplyDelete