Saturday, 22 September 2012

Starting Troubles

ബ്ളോഗ്  എഴുതി തുടങ്ങണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി......

എന്ത് എഴുതി തുടങ്ങണം എന്നതിനു മാത്രം ഒരു വ്യക്തതയും ഇല്ലായിരുന്നു..... പിന്നെയാണ്  നവോദയ കഥകളില്‍ തുടങ്ങാം എന്നു തീരുമാനിച്ചത് ......( Inspired by the blogs written by Vinod Kudamina; our beloved senior from Navodaya )

ഇത് വായിക്കാന്‍ ആള്‍ക്കാര്‍ ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിയല്ലോ എന്നെങ്കിലും ഓര്‍ത്ത് എനിക്ക് സമാധനിക്കാം  എന്നു തോന്നുന്നു .. 


നവോദയ എനിക്ക് സമ്മാനിച്ച ഒരു മഹത്തായ സംഭവം ഉണ്ട്..... അതിനെക്കുറിച് പറഞ്ഞു തുടങ്ങാം..... ഈ ബ്ളോഗ്  എഴുതി തുടങ്ങുന്നതിന്റെ പ്രധാന പ്രചോദനവും ആ 'സംഭവം' ആണ് ...

10th ക്ലാസ്സിലെ ബോര്‍ഡ്‌ എക്സാമിന്റെ തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്ന  കാലത്താണ് ആ വൃത്തികെട്ടവന്‍ എന്റെ അടുത്ത് ഒരു ദിവസം വരുന്നത് , അതും ഞാന്‍ അന്ന് വരെ കേട്ടതില്‍ വച്ച്  തമാശയായി തോന്നാവുന്ന ഒരു അഭ്യര്‍ത്ഥനയുമായി . 
"നീ എന്നെ നിന്റെ ബെസ്റ്റ് ഫ്രെണ്ട് ആക്കണം "
 ഒരല്പം സീരിയസ് ആയി തന്നെ നമ്മുടെ താരം കാര്യ-കാരണങ്ങളും എന്നെ പറഞ്ഞു കേള്‍പിച്ചു . പറയാതെ വയ്യ , പണ്ടേ നിഷേധിയും അതിലുപരി അഹങ്കാരിയും ആയിരുന്ന ഞാന്‍ കേട്ടപാടെ കേള്‍കാത്തപാടെ പറ്റില്ല എന്ന് തീര്‍പ്പിച്ചു പറഞ്ഞു. എനിക്ക് രണ്ട്  ബെസ്റ്റ് ഫ്രെണ്ട്സ്  അല്ലെങ്കിലെ ഉണ്ട് അതുകൊണ്ട് നിന്നെ കൂടി ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ക്കാന്‍ പറ്റില്ല എന്ന് ഞാന്‍  കാരണമായും  പറഞ്ഞു . അവന്‍   ചെമ്മീന്‍ പടത്തിലെ  പരീക്കുട്ടിയുടെ നിരാശ ഭാവവുമായി തിരിഞ്ഞു നടന്നത്  ഇപ്പോഴും ഓര്‍മയുണ്ട്.

അതുവരെയുള്ള നവോദയ ജീവിതത്തിലെ അഞ്ചു വര്‍ഷത്തിനിടയ്ക് ഞങ്ങള്‍ അത്രയൊന്നും അടുത്തിരുന്നില്ല. പിന്നീട്  പന്ത്രണ്ടാം ക്ലാസ്സില്‍ വച്ച് എനിക്ക് കിട്ടിയ രഹസ്യം പ്രണയം ആ വൃത്തികെട്ടവനെ വീണ്ടും  എന്‍റെ അടുത്തെത്തിച്ചു . ഇപ്പ്രാവശ്യം പക്ഷെ അവനായിരുന്നു കഥയിലെ ഹീറോ . എന്റെ പ്രേമത്തിന്റെ കാര്യമോകെ എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും എന്നെ അവളും ഇഷ്ടപ്പെട്ടിരുന്നു എന്ന് ചുരുക്കം ചിലര്‍ക്കെ അറിയാമായിരുന്നുള്ളു. അന്ന് അവളെ കളിയാക്കാത്ത ചുരുക്കം ചില ക്ളാസ്സ് മേറ്റ്സില്‍  ഒരാളായിരുന്നു നമ്മുടെ കഥാ നായകന്‍ . അത് കൊണ്ട് തന്നെ എന്റെ നായികയുടെ അടുത്ത് എന്റെ  ഏറ്റവും വിശ്വസ്തനായ സുഹൃത്ത്‌  എന്ന് പറഞ്ഞു ഞാന്‍ ചൂണ്ടിക്കാണിച്ചത്  മേല്‍പറഞ്ഞ 'വൃത്തികെട്ടവനെ' ആയിരുന്നു.

അത് ചിലപ്പോ ഒരു നിയോഗമായിരുന്നിരിക്കാം അത് കഴിഞ്ഞുള്ള എന്റെ ഓരോ ചുവടു വയ്പ്പിലും അവന്‍ നിഴല്‍ പോലെ എന്‍റെ കൂടെ ഉണ്ടായിരുന്നു...... പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന സമയത്ത്  അവന്‍ വിളിച്ചു ചോദിച്ചു എന്ട്രന്‍സ് റിപീറ്റ് ചെയാന്‍ പോവ്വുകയല്ലേ എന്ന് . മൂന്നു മാസത്തിനു  ശേഷം ഞാനും പോയി പാലയ്ക്ക് , വൃത്തികെട്ടവന്‍ അപ്പോഴേക്കും അവിടെ അറിയപ്പെടുന്ന ഭുജി ആയിക്കഴിഞ്ഞിരുന്നു. അവസാനം റിസള്‍ട്ട്‌ വന്നപ്പോ ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ ഇരുപത് റാങ്കുകളുടെ  വ്യത്യാസം മാത്രം . ( അവനായിരുന്നു എന്നെക്കാളും നല്ല റാങ്ക് , ഇനി അതും പറഞ്ഞില്ലെങ്കില്‍ ചിലപ്പോ അതെന്റെ അസൂയ കാരണം ആണ് എന്ന് വരെ അവന്‍ പറഞ്ഞു പരത്തും ). അല്ലോട്മെന്റ്റ് കഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടും ഒരേ കോളേജ് , അതും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് . ( അവന്റെ അല്ലോട്മെന്റ്റ് ഓപ്ഷനുകള്‍ അതെ പോലെ കോപ്പി അടിച്ച എനിക്ക് പിന്നെ അതല്ലാതെ വേറെ ശിക്ഷ കിട്ടാനില്ലായിരിക്കാം ) .

നാല് വര്‍ഷം  ഞങ്ങള്‍ അങ്ങനെ പരസ്പരം പാര വച്ചും പണി കൊടുത്തും  ഞങ്ങള്‍ കഴിഞ്ഞു . അതിന്‍റെ ഇടയ്ക്ക്  അവന്‍ ഫോണ്‍ വിളിച്ചു ഒരു പെണ്ണിനെ വളച്ചു . അവനെ കണ്ടു അസൂയ മൂത്ത ഞാനുമൊന്നു ട്രൈ ചെയ്തു , അതും അവന്റെ പെണ്ണിന്റെ ക്ളാസ്സ് മേറ്റിനെ തന്നെ , പക്ഷെ അത് ചീറ്റിപ്പോയത് ഞാന്‍ പോലും അറിഞ്ഞില്ല . അവന്റെ നിര്‍ദേശ പ്രകാരമാണ് പല പടു കുഴികളിലും ഞാന്‍ ചെന്ന് ചാടിയത്.

ഞങ്ങളുടെ പാര വയ്പ്പ്  അറിയാവുന്ന എല്ലാവരും ചോദിക്കും എങ്ങനെ നിങ്ങള്‍ പന്ത്രണ്ടു വര്‍ഷം ഒരുമിച്ചു നിന്ന് എന്നു . എന്ത് പാറ വയ്ക്കുന്നവന്‍ ആണെങ്കിലും എന്ത് പ്രശ്നം വരുമ്പോഴും ഞാന്‍ ആദ്യം വിളിക്കുന്നത് ആ വൃത്തികെട്ടവനെ തന്നെ ആണ് ( അവന്‍ അങ്ങനെ അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ, കാരണം വേറെ ഒന്നുമല്ല  line ഉള്ളവര്‍ എല്ലാം അങ്ങനെ തന്നെയാണ് ).

പഠിത്തം കഴിഞ്ഞതിനു ശേഷം പൂനെയ്ക്ക് തെണ്ടാന്‍ ഞങ്ങള്‍ ഒരുമിച്ചു പോകാന്‍ തീരുമാനിച്ചെങ്കിലും, ഞങ്ങളുടെ ഒരു സര്‍ പറഞ്ഞതനുസരിച്ച്  അവന്‍ ചെന്നൈലേക്ക് പോയി. ഇപ്പൊ ഒന്നര  വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞിട്ട് , പിരിഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് ഞങ്ങള്‍ വേറെ സ്ഥലത്ത് ആയി എന്നാണ് . ഏറെ പാര  വയ്ക്കുകയും വഴക്കടിക്കുകയും ചെയ്യുമായിരുന്നെങ്കിലും അവന്‍ എന്റെ അടുത്ത് നിന്ന് മാറിയപ്പോഴാണ് ആ 'വൃത്തികെട്ടവന്റെ' വില ഞാന്‍ മനസിലാക്കുന്നത് എന്ന്  പറഞ്ഞാ മതിയല്ലോ. അവന്‍ ഒരു സംഭവം തന്നെ ആയിരുന്നു എന്റെ ജീവിതത്തില്‍ ......

എന്റെ ആദ്യ ബ്ലോഗിലൂടെ , എന്റെ ഈ എഴുത്തിനു പ്രധാന പ്രചോധകനായ  എന്റെ അവിനാഷ് എന്ന സുഹൃത്തിനോടുള്ള സ്നേഹം ഇവിടെ രേഖപ്പെടുത്തുന്നു....

Friend you are truly wonderful..... You are the best among many best gifts I got from navodaya......

Dedicated to you..... I'm starting ..........

Also thanks for the encouraging words from Dhanesh, Reena, Aishwarya, Sreekkutty, Abhijith Mohan, Shilpa (my sweet sister) and all the rest who is knowingly or unknowingly supporting me....

10 comments:

  1. Da very happy to c that ur dream of writing a blog has come true.... Actually I was immensely happy to read those beautiful moments that u had in our "Heaven" and it jus took me bak to those beautiful days. Keep writing my dear frend. All my very best wishes

    ReplyDelete
  2. Thudakkam nannayittund ka...inim orupadu ezhuthanam..u have a loong way to go..Waiting for more great posts from you..all the best!

    ReplyDelete
  3. valare nannayittund KA...U started with writing about Avinash. It is the most wonderful gift u can ever give him...! well done. Keep it up. looking forward for more blogs from u...

    ReplyDelete
  4. KA really nice to read..all the very best..:)

    ReplyDelete
  5. Well done dear....
    waiting to see more from you..
    All the best

    ReplyDelete
  6. realy nyc....remindz me f ma frnz n hstl lyf...:)

    ReplyDelete
  7. Machoo kollam...ninakku pattiya pani tanne..:-)

    ReplyDelete